പടിയൂർ :പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പടിയൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കൂത്തുമാക്കൽ – പട്ടാണിക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 50,00,000 (അൻപതു ലക്ഷം) രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. കൂത്തുമാക്കൽ ഷട്ടർ പരിസരത്ത് വച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. സുധൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സി. ബിജു, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ സ്വാഗതവും വാർഡ് മെമ്പർ സുനിത മനോജ് നന്ദിയും പറഞ്ഞു.
Advertisement