കാട്ടൂർ: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. ഏ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം. എൽ. ഏ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ഫണ്ടിൽ നിന്നും 30, 00, 000 ( മുപ്പതു ലക്ഷം ) രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രമേഷ് മുഖ്യാഥിതി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അംബുജം രാജൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ദീൻ സ്വാഗതവും, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു
വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
Advertisement