ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ച് വോയ്സ് ഓഫ് കാട്ടൂർ കൂട്ടായ്‌മ

85

കാട്ടൂർ: പഞ്ചായത്തിലെ എസ്.എസ്.എൽ.സി ,പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികളെ “വോയ്സ് ഓഫ് കാട്ടൂർ ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. നെടുമ്പുര കൊരട്ടി പറമ്പിൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട എം.എൽ .എ കെ.യു അരുണൻ മാസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്ത് അനുമോദിച്ചു.വാർഡ് മെമ്പർ ഷീജാ പവിത്രൻ ആശംസകൾ നേർന്നു.കൂട്ടായ്മ ഭാരവാഹികളായ അമീർ തൊപ്പിയിൽ സ്വാഗതവും മുബാറക് പി.കെ നന്ദിയും പറഞ്ഞു..

Advertisement