ഗ്രീൻ പുല്ലൂർ ഓണവിപണി പ്രവർത്തനം ആരംഭിച്ചു

150

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ പുല്ലൂരിൽ ഓണചന്തക്ക് തുടക്കമായി .ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ : കെ.യു അരുണൻ ഓണച്ചന്ത ഉദ്‌ഘാടനം നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ ,തത്സമയ കായ വറുക്കൽ കേന്ദ്രം തുടങ്ങി വ്യത്യസ്തങ്ങളായിട്ടുള്ള ഓണത്തോടനുബന്ധിച്ച ഉൽപന്നങ്ങളുടെ വിപണനമാണ് ഓണനാളുകളിൽ ലക്ഷ്യമിടുന്നത്.ആഗസ്റ്റ് 30 ന് വൈകുന്നേരം ഓണച്ചന്ത സമാപിക്കും .എം.എൽ.എ കെ.യു അരുണൻ മാഷ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി മോഹനൻ മാസ്റ്റർക്ക് വാഴക്കുല കൊടുത്ത് കൊണ്ട് ഓണവിപണിയും ലൈവായി കായ വറുത്ത് കൊണ്ട് കുടുംബശ്രീ പവലിയനും ഉദ്‌ഘാടനം ചെയ്തു.വാർഡ് അംഗം തോമസ് തൊകലത്ത് ആശംസയർപ്പിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി.എസ് നന്ദിയും പറഞ്ഞു .ഓണവിപണിക്ക് ഭരണസമിതി അംഗങ്ങളായ രാജേഷ് പി.വി ,അനൂപ് പായമ്മൽ ,ഐ.എൻ രവി ,എൻ.കെ കൃഷ്ണൻ ,ഷീല ജയരാജ് ,രാധ സുബ്രൻ ,തോമസ് കാട്ടൂക്കാരൻ ,ശശി ടി.കെ ,സുജാത മുരളി ,അനീഷ് നമ്പ്യാരുവീട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും .

Advertisement