മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസസമരം നടത്തി

52
Advertisement

ഇരിങ്ങാലക്കുട :മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഉപവാസസമരം നടത്തി.യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് മിഥുൻ കെ.പി അദ്ധ്യക്ഷത വഹിച്ച ഉപവാസം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം നിർവ്വഹിച്ചു. യുവമോർച്ച നിയോജകമണ്ഡലം ജന: സെക്രട്ടറി ജിനു ഗിരിജൻ, സ്വരൂപ്,രാഹുൽ കൃഷ്ണ, ശ്വേത ബിജുകുമാർ, രഞ്ചിത്ത് പഞ്ചായത്ത് അദ്ധ്യക്ഷൻമാർ എന്നിവർ നേതൃത്വം നൽകി .

Advertisement