കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു

100

കരുവന്നൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു. ഓണത്തിന് ആവശ്യമായ പഴം, പച്ചക്കറി, ഉപ്പേരികൾ, പലവ്യഞ്ജനങ്ങൾ, ഓണക്കോടികൾ, കൂടാതെ പച്ചക്കറിതൈകൾ, അലങ്കാരമത്സ്യങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവ ഒരുക്കിയിട്ടുള്ള ഓണം വിപണനമേള ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ, കൗൺസിലർ അൽഫോൺസ തോമാസ്, ബാങ്ക് ഡയറക്ടർമാരായ ടി.എസ്. ബൈജു, എൻ. നാരായണൻ, ജോസ് ചക്രംപുള്ളി എന്നിവർ പങ്കെടുത്തു. മേള ആഗസ്റ്റ് 30 വരെ ഉണ്ടായിരിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെ വിപണി പ്രവർത്തിയ്ക്കും.

Advertisement