ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്‌സ് 2008-11 ബാച്ചും

105

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവവിദ്യാർത്ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി എൽ എഫ് കോൺവെന്റ്ഹൈസ്കൂളിന് മൊബൈൽ ഫോൺ നൽകി. സ്കൂളിലെ കുട്ടികളിൽ ഇപ്പോഴും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് തവനിഷ് ഈ വിഷയത്തിൽ ഇടപെട്ടു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ മൊബൈൽ ഫോൺ എൽ എഫ് കോൺവെന്റ് ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. റോസ് ലറ്റിനു കൈമാറി. തവനിഷ് സംഘടനയെ പ്രതിനിധീകരിച്ചു സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളിയും സ്കൂളിനെ പ്രതിനിധീകരിച്ചു റവ. സി. സൂസിയും സന്നിഹിതരായിരുന്നു

Advertisement