ആർ.ഐ.എൽ.പി സ്കൂൾ കേരളത്തിന് മാതൃക:ജസ്റ്റീസ് സി.കെ അബ്ദുൾ റഹീം

123

എടതിരിഞ്ഞി:ആർ.ഐ.എൽ.പി സ്കൂളിൻറെ നവീകരിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം ഹൈ കോർട്ട് ജഡ്ജി സി.കെ അബ്ദുൾ റഹീം ഗവ പ്രോട്ടോക്കോൾ അനുസരിച്ച് നിർവ്വഹിച്ചു. ആർ.ഐ.എൽ.പി സ്കൂളിന്റെ മാനേജ്മെൻറ് കേരളത്തിൽ തന്നെ മാതൃകയാണെന്നും വിദ്യഭാസം ഒരു കച്ചവടമാക്കാതെ സമൂഹങ്ങളിൽ പ്രവർത്തിക്കുന്നതിന് ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എഎസ് സുധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ വിശ്വംഭരൻ, വാർഡ് മെമ്പർ ആശാ സുരേഷ് ,ഇരിങ്ങാലക്കുട എ ഇ ഒ അബ്ദുൾറസാക്ക്, പിടിഎ പ്രസിഡണ്ട് ഗായത്രി സച്ചിൻ ,സ്റ്റാഫ് സെക്രട്ടറി പ്രിൻസി ദേവസി, മാനേജ്മെൻറ് പ്രതിനിധി മുഹമ്മദ് ഇക്ബാൽ ,ഹെഡ്മിസ്ട്രസ് ജിനു മോൾ ടീച്ചർ എന്നിവർ സംസാരിച്ചു. ബിൽഡിംഗ് പുനരുദ്ധാനത്തിനു വേണ്ടി നേതൃത്വം നൽകിയത് സ്കൂൾ മനേജർ വി.എം അബ്ദുൾ റസാഖ് ആണ്.

Advertisement