Friday, June 26, 2026
25.1 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയില്‍ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂര്‍ (കോഴിക്കോട് 1) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7710 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 98,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 94,016 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img