സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

169
Advertisement

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 162 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 140 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 64 പേർ. സമ്പർക്കം മൂലം 144 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 18 പേർ .രണ്ട് പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ആലപ്പുഴ 119 ,തിരുവനന്തപുരം 63 ,മലപ്പുറം 47 ,പത്തനംതിട്ട 47 ,കണ്ണൂർ 44 ,കൊല്ലം 33 ,പാലക്കാട് 19 ,കോഴിക്കോട് 16 ,എറണാകുളം 15 ,വയനാട് 14 ,കോട്ടയം 10 ,തൃശൂർ 9 ,കാസർകോഡ്‌ 9 ,ഇടുക്കി 4 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 12230 സാമ്പിളുകളാണ് പരിശോധിച്ചത് നിരീക്ഷണത്തിൽ ഉള്ളത് 180594 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 4376 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 713 പേരെയാണ്. ഹോട്ട്സ്പോട്ട്കളുടെ എണ്ണം 223 ആയി.ഇതുവരെ 244388 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത് .5407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട് .

Advertisement