പന്ത്രണ്ടാം വാർഡിനെ അണുവിമുക്തമാക്കി ബി ജെ പി പ്രവർത്തകർ

67
Advertisement

ഇരിങ്ങാലക്കുട :കോവിഡ്19 ന്റെ സാമൂഹ്യ വ്യാപന സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷകളും വേണം എന്ന് ആവശ്യപെടുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിൽ ആളുകൾ കൂടുതലായി സമ്പർക്കം നടത്തുന്ന ഗ്രാമീണ , ചായ കടകൾ, പലചരക്ക് കടകൾ, ടാർപ്പായ കമ്പനി എന്നീ സ്ഥാപനങ്ങളുടെ പരിസരങ്ങൾ അണുവിമുക്തമാക്കി ബിജെപി പ്രവർത്തകർ . പതിമൂനാംവാർഡ് കൺവീനർ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം സുനിലൻ പീനിക്കൽ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മനോജ്‌ നെല്ലിപറമ്പിൽ കണ്ണൻ പി കെ മോഹനൻ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.