ഓട്ടോമാറ്റിക് ടെംപറേച്ചർ സ്കാനർ വികസിപ്പിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ്

71
Advertisement

ഇരിങ്ങാലക്കുട :വിവിധ രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയിലും മരണനിരക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിന് നിലവിൽ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് തെർമൽ സ്കാനിങ്. പ്രധാനമായും ആശുപത്രികളിൽ നഴ്സുമാരാണ് ഇതിന്റെ സഹായത്തോടെ രോഗലക്ഷണം നിർണയിക്കുന്നത്. അതിനാൽ ഇത്‌ ഉപയോഗിക്കുന്നതിലൂടെ സമ്പർക്കംമൂലം രോഗം പടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.ഈ പ്രശനം പരിഹരിച്ചുകൊണ്ട് “TeMoS” ഓട്ടോമാറ്റിക് ടെംപറേച്ചർ സ്കാനർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്. കോളേജിന്റെ എഡ്യുക്കേഷണൽ ഡയറക്ടർ ഫാ.ജോൺ പാലിയേക്കര കഴിഞ്ഞദിവസം “TeMoS”ന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ലോക്ക്ഡൗൺ കാലമായിട്ടുപോലും ഈ സാമൂഹ്യ വിപത്തിനെ നേരിടുന്നതിന് ഇത്തരമൊരു ആശയം പ്രകടിപ്പിച്ചത് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ ജെയിൻ വർഗീസായിരുന്നു.ഇത് തയ്യാറാക്കുന്നതിനായി വിദ്യാർഥികളായ തോമസ് ആൻറണി,ഫെബിൻ കെ ടി,നവനീത് പി ഷൈൻ,അമിത് വിനായക്, ഫ്രെഡിൻ ജോ ആൻസ്,റിയോ ബിജോയ്, സാമുവൽ ആൻറണി എന്നിവരും ചേർന്നിരുന്നു. ഇതോടൊപ്പം ഇലക്ട്രിക്കൽ വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും പൂർണ്ണപിന്തുണ ഇവർക്ക് ലഭിച്ചിരുന്നു.സാങ്കേതിക തലത്തിൽ പ്രവർത്തിക്കുന്നതിനായും അധ്യാപകർ ഇവരോടൊപ്പമുണ്ടായിരുന്നു.കോളേജ് അധികൃതരുടെ പ്രോത്സാഹനവും “TeMoS”ന്റെ വിജയത്തിന്റെ പിന്നിലുണ്ട്.

Advertisement