ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തി

117
Advertisement

ഇരിങ്ങാലക്കുട: റേഞ്ച് ഇൻസ്പെക്ടർ എം. ആർ . മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ മറ്റത്തൂർ വില്ലേജിൽ ഒമ്പതുങ്ങൽ ദേശത്ത് വട്ടപറമ്പൻ വീട്ടിൽ തങ്കപ്പൻ മകൻ 35 വയസ്സുള്ള ബിനീഷ് തന്റെ വീടിനോട് ചേർന്ന് പുറകവശം ഇറയത്ത് വീട്ടാവശ്യത്തിന് വെള്ളം സൂക്ഷിച്ച് വെച്ചിരിക്കുന്ന രീതിയിൽ 200 ലിറ്റർ കൊള്ളുന്ന 2 പ്ലാസ്റ്റിക് ബാരലിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി. തങ്കപ്പൻ മകൻ ബിനീഷിന്റെ പേരിൽ ഒരു അബ്കാരി കേസ് CR. No. 51/2020 ആയി റേഞ്ചാഫീസിൽ രജിസ്റ്റർ ചെയ്തു .തൽ സമയം സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ബിനീഷിനെ അറസ്റ്റു ചെയ്തിട്ടില്ല . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ദി ബോസ് , CEO മാരായ ബിന്ദു രാജ് , ബെന്നി , അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Advertisement