പൊരിങ്ങൽക്കുത്ത്ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു

115

തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു. മന്ത്രി എ. സി മൊയ്‌തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്‌, ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാൻ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.

Advertisement