കാട്ടൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവര്ധനവിനെതിരെയും കാട്ടൂർ പോസ്റ്റ് ഓഫീസിന്റെ മുൻപിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു .നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം ചെയ്തു. കദീജ മുന്തസിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ് മുഖ്യപ്രഭാഷണം നടത്തി, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷമി കുറുമാത്ത് , മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ആനി ആന്റണി, മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ ബെറ്റി ജോസ്, അംബുജം രാജൻ, വിലാസിനി, ഷീല, മധുജ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
Advertisement