ഹരിതം പദ്ധതിക്കായ് നിലമൊരുക്കി കെ.പി.എം.എസ്.

135
Advertisement

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭാ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതം പദ്ധതിക്കായ് നിലമൊരുക്കി. കെ.പി.എം.എസ് ഹരിതം പദ്ധതി സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം ചെയ്യുന്നു.ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് സ്വാശ്രയത്തിലൂന്നി പരിസ്ഥിതി സൗഹാർദ്ദമായ ഒരു സമൂഹത്തിനായ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് കെ.പി.എം.എസ്. പോയ കാലത്തിൻ്റെ കാർഷിക സംസ്കാരത്തിലേക്ക് ജനതയെ നയിക്കുന്നതിൽ ഇത്തരം പ്രവർത്തനം കരുത്ത് പകരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ അഭിപ്രായപ്പെട്ടു. നില മൊരുക്കൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ഖജാൻജി പി വി അയ്യപ്പൻ, എൻ വി.ഹരിദാസ്, ബാബു തൈവളപ്പിൽ, എന്നിവർ സംസാരിച്ചു. കെ.കെ.സുരേഷ്, ബീന രവി, ഷൈബി രാധാകൃഷ്ണൻ, സൗമ്യ ബിജു, ഇ കെ.സുരേഷ്, ഷൈനി രാജു, വള്ളിക്കുട്ടി വാരിയത്ത്, ശാന്താ വിക്രമൻ, സുസ്മിതൻ, ഉണ്ണികൃഷ്ണൻ തോണിയിൽ എന്നിവർ നേതൃത്വം നൽകി.

Advertisement