പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് പ്രധിഷേധ ധർണ്ണ നടത്തി

60
Advertisement

ഇരിങ്ങാലക്കുട:സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന അനീതി
അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൂട്ട ധർണ്ണ നടത്തി.ഇരിങ്ങാലക്കുട ആൽത്തറക്കൽ നടന്ന ധർണ്ണ യു.ഡി.എഫ് കൺവീനർ എം. പി ജാക്സൺ ഉദ്ഘടാനം ചെയ്തു. ഡി സി സി സെക്രട്ടറി എം എസ് അനിൽകുമാർ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബ്ലോക്ക് പ്രസിഡണ്ടുമാരായ ടി വി ചാർളി സ്വാഗതവും കെ കെ ജോൺസൻ നന്ദിയും പറഞ്ഞു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി,മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, കെ എ റിയാസുദ്ധീൻ മുസ്‌ലിം ലീഗ്,കേരളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിജു ആന്റണി, രാജൻ തൈക്കാട് ഫോർവേഡ് ബ്ലോക്ക്,പി മനോജ് സി എം പി, എ പി ആന്റണി കേരളാ കോൺഗ്രസ്സ് ജേക്കബ്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, കെ കെ സന്തോഷ്, സോമൻ ചിറ്റേയത്ത്, ഷാറ്റോ കുര്യൻ, കെ എ ഋഷിപാൽ, എ എ ഹൈദ്രോസ്, അഡ്വ. ജോസ്
മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.