അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

75
Advertisement

ഇരിങ്ങാലക്കുട :ആരോഗ്യ മന്തി കെ. കെ ഷൈലജ ടീച്ചറെ അവഹേളിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.ആൽത്തറ പരിസരത്ത് നടന്ന പരുപാടിക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .കെ .ആർ വിജയ നേതൃത്വം നൽകി.ഏരിയ പ്രസിഡന്റ് മീനാക്ഷി ജോഷി, ഏരിയ സെക്രട്ടറി ഷീജ പവിത്രൻ,ഷീബ സി എ,ശാന്ത കൊച്ചപ്പൻ, രാജി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement