ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:ഇരിങ്ങാലക്കുടയിൽ മാടായിക്കോണം,നടവരമ്പ് സ്വദേശികൾക്ക് കോവിഡ്

1048
Advertisement

തൃശൂർ :ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.14223 പേർ നിരീക്ഷണത്തിൽ.ഇരിങ്ങാലക്കുടയിൽ മാടായിക്കോണം,നടവരമ്പ് സ്വദേശികൾക്ക് കോവിഡ്. 11.06.2020 ന് കുവൈറ്റിൽ നിന്നും വന്ന എരനെല്ലൂർ സ്വദേശി( 31 വയസ്സ്, പുരുഷൻ),15.06 2020 ന് കുവൈറ്റിൽ നിന്ന് വന്ന തളിക്കുളം സ്വദേശി(35 വയസ്സ്, പുരുഷൻ),13.06.2020 ന് ജിദ്ദയിൽ നിന്ന് വന്ന മാടായിക്കോണം സ്വദേശി(43 വയസ്സ്, പുരുഷൻ),13.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി(32 വയസ്സ പുരുഷൻ),08.06.2020 ന് മദ്ധ്യപ്രദേശിൽ നിന്ന് വന്ന ചേലക്കോട്ടുകര സ്വദേശി(23 വയസ്സ്, സ്ത്രീ),17.06.2020 ന് ഉത്തർപ്രദേശിൽ നിന്ന് വന്ന ചേറ്റുപുഴ സ്വദേശി(25 വയസ്സ, പുരുഷൻ) ഉൾപ്പെടെ 6 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 260 ആയി.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14055 പേരും ആശുപത്രികളിൽ 168 പേരും ഉൾപ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ജൂൺ 19) നിരീക്ഷണത്തിന്റെ ഭാഗമായി 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1703 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 741 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.ശനിയാഴ്ച (ജൂൺ 20) അയച്ച 549 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 7165 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 6519 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 646 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2453 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ശനിയാഴ്ച (ജൂൺ 20) 364 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 39728 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ശനിയാഴ്ച (ജൂൺ 20) 183 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 547 പേരെ സ്‌ക്രീൻ ചെയ്തു.

Advertisement