ഇരിങ്ങാലക്കുട: കൊറോണ കാലത്തു രാപ്പകല്‍ അധ്വാനിക്കുന്ന ആതുര ശുശ്രൂഷ രംഗത്തെ നഴ്‌സുമാരുടെ സേവനങ്ങളെ പ്രശംസിക്കുന്ന തൂവല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട രൂപതയുടെ ദര്‍ശന്‍ മീഡിയയാണു ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വാര്‍ഡിലേക്കു ഡ്യൂട്ടിയിലേക്കു പ്രവേശിക്കുന്ന ഒരു നഴ്‌സ് അനുഭവിക്കുന്ന മാനസിക സങ്കര്‍ഷമാണു ചിത്രത്തിന്റെ ഇതിവൃത്തം. ഓരോ തൂവലും ഒരു പക്ഷിയുടെ ചിറകിനു ശക്തി നല്കും പോലെ ഓരോ നഴ്‌സും അവരുടെ സാന്നിധ്യവും സേവനവും കൊറോണക്കു എതിരെയുള്ള ഈ പോരാട്ടത്തില്‍ നമുക്കു ശക്തി പകരുന്നുവെന്നു ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതു ഷെറിന്‍ പോള്‍ ആണ്. കഥ: ഫാ. ചാക്കോ കാട്ടുപറമ്പില്‍, കാമറ: പിന്റോ സെബാസ്റ്റ്യന്‍, എഡിറ്റിംഗ്: ഡയസ് തോട്ടാന്‍. കൊറോണയുടെ ഈ മഹാമാരി കാലത്തു സ്വജീവന്‍ പോലും നിസാര വത്കരിച്ചു കൊണ്ടു സമൂഹത്തിന്റെ നന്മക്കു വേണ്ടി കഷ്ടപ്പെടുന്ന ആയിരക്കണക്കിനു നഴ്‌സുമാരുടെ സേവനങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ ചിത്രം.
നഴ്‌സുമാര്‍ക്ക് പ്രചോദന മായി തൂവല്‍
Advertisement