ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി യിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

53
Advertisement

ഇരിങ്ങാലക്കുട :കൊറോണക്കാലത്തും കെ എസ് ഇബി നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി യിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. ശ്രീറാം ജയപാലൻ സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു. ഡിക്സൺ സണി, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement