പൊറത്തിശ്ശേരിയിൽ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

1629
Advertisement

ഇരിങ്ങാലക്കുട :പൊറത്തിശ്ശേരിയിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്കും (53), ചേർപ്പ് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും (48), മാടായിക്കോണത്തെ ആശാ പ്രവർത്തകയ്ക്കുമാണ് (43) ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ ആരോഗ്യപ്രവർത്തകയുടെ സമ്പർക്കം മൂലം ഭർത്താവ് ഉൾപ്പെടെ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .മേഖല പൂർണ്ണമായും ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുകയാണ് .144 വകുപ്പ് പ്രകാരം നിരോധനാജ്ഞയും നിലവിലുണ്ട്.