സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചു കൊണ്ട് CPI(M) മുരിയാട് ലോക്കൽ കമ്മിറ്റി

104
Advertisement

മുരിയാട്: കേരള സർക്കാർ കാർഷിക മേഖലയിൽ പുത്തനുണർവ് നൽകി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചു കൊണ്ട് CPI(M) മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം CPI(M) തറയ്ക്കപറമ്പ് ബ്രാഞ്ച് സെക്രട്ടറി പി ആർ ബാലൻന്റെ നേതൃത്വത്തിൽ തരിശായി കിടന്നിരുന്ന 1/2 ഏക്കർ ഭൂമിയിൽ കൃഷി ഇറക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ മരച്ചീനി തണ്ട് നട്ട് കൊണ്ട് നിർവ്വഹിച്ചു. മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എം മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ CPI(M) തറയ്ക്കപറമ്പ് ബ്രാഞ്ച് സെക്രട്ടറി സ്വാഗതവും മുരിയാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഇല്ലിക്കൽ ജോണി നന്ദിയും പറഞ്ഞു.

Advertisement