ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും “സ്പ്രെഡിങ് സ്‌മൈൽസ് “ഉം ഐ. എം. എ ഇരിങ്ങാലക്കുടയും ചേർന്ന് ഇരിങ്ങാലക്കുടയിലെ നിവാസികൾക്ക് സൗജന്യമായി മാസ്ക് വിതരണവും സാനിറ്റൈസർ വിതരണവും നടത്തി. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാദർ ജോയ് പീണിക്കപറമ്പിൽ,ക്രൈസ്റ്റ് എന്ജിനീയറിങ്ങ് കോളേജ് ഡയറക്ടർ റഫ. ഫാദർ ജോൺ പാലിയേക്കര ,IMA ഇരിങ്ങാലക്കുട സെക്രട്ടറി Dr.ജോം ജേക്കബ് നെല്ലിശ്ശേരി ,തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി, സ്പ്രെഡിങ് സ്‌മൈൽസ് ന്റെ ഭാരവാഹികളായ ശ്രീ. ഫിറോസ് ബാബു,ശ്രീ.സോമൻ വർഗീസ്, ജനിൽ മാഷ്,ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ സജിത് ബാലൻ എന്നിവർ പങ്കെടുത്തു
Advertisement