ഇരിങ്ങാലക്കുട :കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരുടെ മാനസിക പ്രശ്നങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മനശാസ്ത്രം പരിശീലനങ്ങളുടെ വീഡിയോയുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ ജയേഷ് കെ ജി.മാനസിക പ്രശ്നങ്ങൾ എന്തൊക്കെ, ലക്ഷണങ്ങൾ, എങ്ങനെ പരിഹരിക്കാം.മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള 10 മനശാസ്ത്ര ടിപ്സ് എന്നിവയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളതു .നഴ്സുമാർക്ക് ഇടയിൽ ഉത്കണ്ഠ, പിരിമുറുക്കം, വിഷാദം പാനിക്ക് അറ്റാക്ക്, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. ഇത് അവരിൽ വൈകാരിക പ്രശ്നങ്ങളും അമിതമായ ഭയവും ഉണ്ടാകുന്നുണ്ടെന്നും പല നഴ്സുമാരും നേരിട്ടും ഫോൺ വിളിച്ചും കൗൺസിലിംഗിന് എത്തിയും പങ്കുവച്ചതാണ് ഇത്തരമൊരു വീഡിയോ ചെയ്യാൻ കാരണമെന്നു ജയേഷ് പറയുന്നു. രാജ്യത്തിനകത്തും പുറത്തും കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന നഴ്സുമാരുടെ രോഗബാധയും മരണവും തങ്ങളെ മാനസ്സികമായി ഉലക്കുന്നുണ്ടെന്നു നഴ്സുമാർ വ്യക്തമാക്കുന്നു . രോഗബാധ ഞങ്ങളിലൂടെ കുടുംബത്തിനും സമൂഹത്തിനും പകരുമോ എന്ന വ്യാകുലതയും ഇവർക്കുണ്ട്. കൊവിഡ് ഐസോലേഷൻ വാർഡുകളിലും ക്വാറൻ്റെ നിലും കഴിയുന്നവരുടെയും കുടുംബാംഗങ്ങളുടെയും മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വീഡിയോയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.പല വിദേശ രാജ്യങ്ങളിലെ നഴ്സുമാർക്കു യാതൊരുവിധ മനശാസ്ത്ര പിൻതുണ ലഭിക്കുന്നില്ല എന്നാണ് അവരുടെ പരാതി.ഇതിൽ റിലാക്സേഷൻ ടെക്നിക്കുകൾ ബ്രീത്തിംഗ് ടെക്നിക്സ് ശാരീരിക പരിശീലനങ്ങൾ മസ്കുലർ പരിശീലനങ്ങൾ സെൽഫ് മോട്ടിവേഷൻ സ്കിൽസ് വർധിപ്പിക്കുന്ന പരിശീലനങ്ങൾ മാനസിക പ്രശ്നങ്ങൾ കുറക്കുന്ന ഭക്ഷണ രീതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയത്തും ജോലി കഴിഞ്ഞും ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഈ പരിശീലനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.കൂടാതെ ഓൺലൈൻ കൗൺസിലിങ്ങും ടെലി കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് പരിചരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മാനസികാരോഗ്യം വർധിപ്പിക്കുന്നതിനോടെപ്പം രോഗികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് വേണ്ടി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിശീലനങ്ങൾ ഇതിനോടകം നൽകി. 120ഓളം ആശുപത്രി ജീവനക്കാർ അതിൽ പങ്കെടുത്തു. മറ്റു ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് ഈ വീഡിയോയിൽ കാണുന്ന ടെക്നിക്കുകൾ പ്രാക്ടീസ് ചെയ്താൽ അവരുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുകയും രോഗി പരിചരണങ്ങൾ കൂടുതൽ മികച്ച രീതിയിൽ നടത്തുവാൻ സാധിക്കുമെന്ന് ജയേഷ് കെ.ജി പറയുന്നു. ഈ വീഡിയോ ഡൗൺലോഡ് ചെയ്തു എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്വയം പ്രാക്ടീസ് ചെയ്യുകയും ആശുപത്രിയിൽ മറ്റുള്ളവർക്കു പരിശീലനവും കൊടുക്കാവുന്നതാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതു.വീഡിയോ യുട്യൂബ് ലിങ്ക് താഴെ… https://www.youtube.com/channel/UCtZ1DnVrDP_raNQp955XYvw