എസ്.എസ്.എഫ് കാട്ടൂർ സെക്ടർ പരിസ്ഥിതി ദിനം ആഘോഷിച്ചു

46
Advertisement

കാട്ടൂർ :എസ്.എസ്.എഫ് പരിസ്ഥിതി സാക്ഷരതാ സമായികം, നാളേക്കൊരു തണൽ എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൻ ഭാഗമായി സംസ്ഥാനത്തു 2 ലക്ഷം തൈകൾ നടുന്നുണ്ട്. അതിന്റെ ഭാഗമായി എസ്.എസ്.എഫ് കാട്ടൂർ സെക്ടർ തല പരിസ്ഥിതി ദിനാഘോഷം എസ്.എസ്.എഫ് നെടുമ്പുര യൂണിറ്റ് 14 വാർഡ് അംഗനവാടി പരിസരത്ത് സംഘടിപ്പിച്ചു. ഹാഫിള് ഹംസ പൊഞ്ഞനം പ്രാർത്ഥന അർപ്പിച്ചു . കാട്ടൂർ സെക്ടർ ഫിനാൻസ് സെക്രട്ടറി മിറാഷ് സ്വാഗതവും. നിഹാദ് എസ്.എസ്.എഫ് നെടുമ്പുര യൂണിറ്റ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അമീർ തൊപ്പിയിൽ തൈ നട്ടുകൊണ്ട് ഉൽഘടനം കർമം നിർവഹിച്ചു സംസാരിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ബദറുദ്ധീൻ അഹമദ് ആശംസകൾ നേർന്നുകൊണ്ട് ബോധവൽക്കരണം നടത്തി. നിസാമുദ്ധീൻ എസ്.എസ്.എഫ് കാട്ടൂർ സെക്ടർ സെക്രട്ടറി ബോധവത്കരണം നടത്തി സംസാരിച്ചു.അലി പൊഞ്ഞനം എസ്.എസ്.എഫ് കാട്ടൂർ സെക്ടർ പ്രസിഡന്റ്‌ സംസാരിച്ചു. ഹാരിസ് നെടുംപുര കൈപ്പമംഗലം ഡിവിഷൻ സെക്രട്ടറിയേറ് അംഗം ബോധവൽക്കരണം നൽകി സംസാരിച്ചു.എസ്.എം.എ ജില്ല വൈസ് പ്രിസിഡന്റ് സിദ്ധീഖ് ഹാജി സംസാരിച്ചു..
മുൻ ബ്ലോക്ക്‌ പഞ്ചായത് മെമ്പർ ബഷീർ തൈകൾ പൊതുസ്ഥലങ്ങളിൽ നടുവാനുള്ളത് ഭാരവാഹികൾക്ക് കൊടുത്ത് ഉൽഘടനം ചെയ്തു. ഫഹദ് നെടുമ്പുര എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് എസ്.എസ്.എഫ് പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ തൈകൾ നട്ടു.

Advertisement