നെഹ്രു ബാലജനവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

103

ഇരിങ്ങാലക്കുട :ജൂൺ 5 ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട കനാൽ ബേസ് വാർഡ് 21 ൽ നെഹ്രു ബാലജനവേദിയുടെ നേതൃത്വത്തിൽ, കൊറോണ കാലത്തു ചക്കക്ക് ലോകമെമ്പാടും പ്രാധാന്യം അർഹിക്കുന്ന സമയത്തു പ്ലാവിന്റെ തൈനട്ടും ,വൃക്ഷതൈ വിതരണം ചെയ്തും പരിസ്ഥിതി ദിനാചരണം നടത്തി.പരിസ്ഥിതി ദിനാചരണം നെഹ്രു ബാലജനവേദി‌ ബ്ലോക്ക് ചെയർമാൻ ഡിക്സൺ സണ്ണിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി പ്ലാവിൻ തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്തു,കോൺഗ്രസ് 94 ബൂത്ത് പ്രസിഡന്റ് എൻ കെ സണ്ണി, പ്രവർത്തകരായ ടോം ജെ മാമ്പിള്ളി,സുധീർ,സിജോ, ബ്രിസ്റ്റോ,സുനിൽ,ജോൺസൺ,ആഷ്മി,റെൻസി,അൽസാ എന്നിവർ പങ്കെടുത്തു.

Advertisement