ജവഹർ ബാലജനവേദി കാട്ടൂർ ബ്ലോക്ക്‌ കമ്മിറ്റി പരിസ്ഥിതിദിനം ആചരിച്ചു

60
Advertisement

കാട്ടൂർ :ജവഹർ ബാലജനവേദി കാട്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കാട്ടൂർ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ മണ്ണുംകാടു പള്ളിവികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ദേവസ്വം ഓഫീസർ മീര,പഞ്ചായത്ത് മെമ്പർ എ.എസ് ഹൈദ്രോസ് എന്നിവർ ചേർന്ന് ഫലവൃക്ഷതൈ നട്ടു. ഡി.സി.സി സെക്രട്ടറി ആന്റോ പെരുബുള്ളി ഉദ്ഘാടനം ചെയ്തു. നെഹ്‌റു ബാലജനവേദി ബ്ലോക്ക്‌ ചെയർമാൻ ഷെറിൻ തേർമഠം അദ്ധ്യക്ഷത വഹിച്ചു.കാട്ടൂർ മണ്ഡലം ചെയർമാൻ ജോൺ വെള്ളാനിക്കാരൻ സ്വാഗതം ആശംസിച്ചു സംസാരിക്കുകയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറും നെഹ്‌റു ബാലജനവേദി ബ്ലോക്ക്‌ വൈസ് ചെയർമാനുമായ ഗീത മനോജ് നന്ദി പറഞ്ഞു. കാട്ടൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും ജവഹർ ബാലജനവേദി ജില്ലാ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്‌,ന്യുനപക്ഷ കാട്ടൂർ ബ്ലോക്ക്‌ ചെയർമാൻ രഞ്ജി എ.ആർ, കാട്ടൂർ ബ്ലോക്ക്‌ സെക്രട്ടറി സി.എൽ ജോയ്,പൊഞ്ഞനം ക്ഷേത്ര ഭരണസമിതി അംഗം വിജയൻ പിഷാരടി, ബ്ലോക്ക്‌ ഭാരവാഹികൾ സനൽ ജോൺ, ശ്രീനാഥ്, മേഘ രഞ്ജിത്ത്, അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisement