ഇരിങ്ങാലക്കുട :സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് എക്സ്പെക്റ്റേഷൻ വാക്കേഴ്‌സ്. .പുതുമയുള്ള കാര്യങ്ങൾ ചെയ്തു വ്യത്യസ്തരായ ആ യുവജനങ്ങൾ പ്രകൃതിയെ സംരക്ഷിക്കാനായി ‘Plant a Life’ എന്ന വെല്ലുവിളിയുമായി ഇറങ്ങി തിരിച്ചിട്ട് ഒരു മാസത്തിലേറെ ആയി .ഒരാൾ ഒരു ചെടി നടുകയും തന്റെ കുട്ടുകാരെ ഇൻസ്റ്റാഗ്രാം വഴി ചലഞ്ച് ചെയ്ത് അവർക്കു ചെടി നടാൻ പ്രചോദനമാകുകയും ചെയ്യുന്നു. ഇത് ഒരു ചെയിൻ പോലെ തുടരുന്നതാണ് . ഇവരോടൊപ്പം കൈകോർത്തു കേരളത്തിലെ വിവിധ കോളേജുകളിലിലെ എൻ.എസ്.എസ് യൂണിറ്റുകളും എൻ.ജി.ഒ കളും പ്രവർത്തിക്കുന്നുണ്ട് . സി. എം. എസ് , ഓൾ സൈന്റ്‌സ് ,വൈദ്യരത്നം , എസ്. ഡി കോളേജ് ,സെന്റ് മേരീസ് , സെൻറ് തെരേസാസ് ,അഹല്യ , ബസേലിയസ് , ബിഷപ്മൂർ ,പി. ആർ. എൻ. എസ്. എസ് ,എം. ബി. സി , മുസൈലിയർ , ബി. സി. എം , എം. എസ്. എം , ഏറ്റുമാനൂരപ്പൻ , രാജഗിരി ,നെഹ്‌റു , എൽ. ബി. എസ്, ക്രൈസ്റ്റ് , സി. ഇ. ടി, തൃശൂർ , മംഗളം എഞ്ചിനീയറിംഗ് , വൈപ്പിൻ , ഗോവിന്ദ പൈ , എം സി വര്ഗീസ് ,ഡോൺ ബോസ്കോ , ഗുരുവായൂരപ്പൻ, എസ്. എൻ പോളി , എൻ. എസ്. എസ് ഇടുക്കി , കെ. കെ. ടി. എം , ജോൺ കോക്സ് , എസ്. എൻ. സി ചെമ്പഴന്തി ,മാർ ഇവാനിയോസ് , ശ്രീ കേരള വർമ എന്നെ കോളേജ് എൻ.എസ്.എസ് യൂണിറ്റുകളും ഫിനിക്‌സ് , യുക്ത വെരിഫിക്കേഷൻ ടീം , എക്സ്പെക്റ്റെഷൻ റൈഡേഴ്‌സ് എന്ന എൻ.ജി.ഒ കളും വളരെ മികച്ച സഹകരണം ആണ് കാണിക്കുന്നത്.സിനിമ മോഡലിംഗ് രംഗത്തെ പലരും മറ്റു പ്രമുഖരും ഇതിൽ പങ്കു ചേർന്നിട്ടുണ്ട് . കേരളത്തിലുള്ള പല ജില്ലകളിൽ നിന്നും മികച്ച സഹകരണം ആണ് ലഭിക്കുന്നത് .പരിസ്ഥിതി ദിനത്തിന് മുൻപ് 1000 ചെടികൾ ലക്ഷ്യം വച്ച ഇവർ 3500 ൽ അധികം planters നെ വിദ്യാർത്ഥികൾക്കിടയിൽ നേടി എടുത്തു. അതിനൊപ്പം തന്നെ 4300 ൽ അധികം ചെടികളും ഭൂമിക്ക് സമ്മാനമായി നല്കാൻ ഇവർക്ക് കഴിഞ്ഞു. യന്ത്രങ്ങളോട് മാത്രം ഇടപെഴുകി ശീലിച്ച ഇന്നത്തെ യുവജനങ്ങൾക്ക് മണ്ണിന്റെയും പ്രകൃതിയുടെയും മനോഹാരിത കാണിച്ചു കൊടുക്കാൻ ഇവർക്കു കഴിഞ്ഞു. പ്രകൃതിയോടുള്ള യുവജനത്തിന്റെ മനോഭാവത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ ഇവർ വിജയിച്ചു . സമൂഹത്തിന്റെ അടിത്തറ ആയ യുവജനങ്ങളുടെ ഈ മാറ്റം സമൂഹത്തിലും പ്രതിഫലിക്കും എന്നാണ് ഈ യുവജന കൂട്ടായ്മ പ്രതീക്ഷിക്കുന്നത്.