പടിയൂർ: കേരള പുലയർ മഹാസഭാ പടിയൂർ ശാഖയിൽ മത്സ്യകൃഷി ആരംഭിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് ബാബു തൈവളപ്പിൽ ഉൽഘാടനം ചെയ്തു.നഷ്ടപെടുന്ന തൊഴിൽ അവസരങ്ങൾക് പകരം കൃഷി ഒരു ജീവിതമാർഗമാക്കുകയും ഒപ്പം തന്നെ വിഷ രഹിത പച്ചക്കറി ഉൾപ്പെടെ ഉള്ള ഭഷ്യ ധാന്യങ്ങളും,മത്സ്യ കൃഷിയും ജീവിതോപാധിയാക്കി മാറ്റി കൊണ്ട് ഒരു പുതിയ ജീവിതവസ്ഥ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഉൽഘാടകൻ പറഞ്ഞു. കോവിഡിനു ശേഷമുള്ള കേരളം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുക. അതിനെ മറികടക്കാൻ നമുക്കാകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഗിഫ്റ്റ്തിലാപ്പിയ ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ശാഖ പ്രസിഡന്റ് പി വി. ശ്രീനിവാസൻ. സെക്രട്ടറി വിനോദ് നടുമുറി, മഹിളാ ഫെഡറേഷൻ യൂണിയൻ സെക്രട്ടറി ആശ ശ്രീനിവാസൻ, ശാന്ത വിശ്വഭരൻ എന്നിവർ പങ്കെടുത്തു..

 
                                    
