ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ഉപരോധസമരം നടത്തി

85
Advertisement

പൂമംഗലം: പഞ്ചായത്തിൽ ഉടൻ ക്വാറന്റൈൻ സെന്റർ ആരംഭിയ്ക്കുക,ക്വാറന്റൈനിൽ താമസിക്കുന്നവർക്ക് ഭക്ഷണവും താമസവും സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ഉപരോധസമരം നടത്തി. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് ഓരോ ദിവസവും എത്തി ചേരുന്നത് അവർ വേണ്ട സംവിധാനങ്ങൾ ഒന്നും തന്നെ സർക്കാർ നടത്തുന്നില്ല. ആളുകളുടെ കണ്ണിൽ പൊടിയിടുന്ന പത്ര സമ്മേളനങ്ങളും വാഗ്ദാന കസർത്തുകളും മാത്രമാണ് ഇവിടെ നടക്കുന്നത് എന്നും കൂടാതെ സർക്കാർ സ്വന്തം യുവജന സംഘടനയിൽ നിന്നും മാത്രം തെരഞ്ഞെടുത്ത സന്നദ്ധ സേവാ പ്രവർത്തകർ കമ്യൂണിറ്റി കിച്ചണിലെ പ്രവർത്തനത്തിൽ കാണിച്ച പ്രവർത്തനം ആവശ്യഘട്ടമായ ഈ ക്വാറന്റൈൻ പ്രവർത്തന രംഗത്ത് കാണിക്കാതെ ഒളിച്ചോടുന്നു എന്നും ഉപരോധസമരം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, ഒബിസി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജയകുമാർ, മഹിള മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബിത ജയകൃഷ്ണൻ, എം. സുനിൽകുമാർ,പ്രീതി സുനിൽ, മജ്‌നു, ബിബിൻ എന്നിവർ നേതൃത്വം നൽകി.

Advertisement