കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് പ്രക്ഷോഭം

ഇരിങ്ങാലക്കുട: രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേയും കോവിഡ്-19 എന്ന മഹാമാരി പടരുന്ന സമയത്തും നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരേയും എ.ഐ.വൈ.എഫ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.കൽക്കരി, ആരോഗ്യം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, വ്യോമയാനം,ആണവോർജ്ജം തുടങ്ങി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കാവുന്ന എല്ലാ തന്ത്രപ്രധാനമായ മേഖലകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം ആണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പൊതുസ്വത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്നും, കോവിഡിന്റെ മറവിൽ രാജ്യം വിറ്റ് തുലക്കുക എന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു കൊണ്ടാണ് എ.ഐ.വൈ.എഫ് പ്രക്ഷോഭം സംഘടിപ്പിച്ചത്.പടിയൂരിൽ എടതിരിഞ്ഞി പോസ്റ്റ്ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. കല്ലേറ്റുങ്കരയിലും പുല്ലൂരും മണ്ഡലം സെക്രട്ടറി ടി.വി.വിബിൻ, കാറളത്തും കൊമ്പിടിയിലും മണ്ഡലം വൈസ് പ്രസിഡണ്ട് പി.ആർ അരുൺ, താണിശ്ശേരിയിൽ എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാംകുമാർ പി.എസ്, ഇരിങ്ങാലക്കുടയിൽ സിപിഐ ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ്, കാട്ടൂരിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ടി.കെ .രമേഷ് എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എസ്.കൃഷ്ണകുമാർ,ടി.കെ.സതീഷ്,വിഷ്ണുശങ്കർ,വി.ആർ.അഭിജിത്ത്,മിഥുൻ.പി.എസ്‌,ഷാഹിൽ,യദുകൃഷ്ണൻ,അഖിൽ.ടി.എസ്,ജോജോ തട്ടിൽ,റിയാസ്, സുനിൽ എന്നിവർ വിവിധ മേഖലകളിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img