Sunday, June 28, 2026
24.8 C
Irinjālakuda

ഷീ സ്മാര്‍ട്ട് – അഗ്രിക്കള്‍ച്ചറല്‍ നേഴ്‌സറിയും സര്‍വ്വീസും ആരംഭിക്കുന്നതിനായി 25000 പച്ചക്കറി തൈകള്‍ക്ക് വിത്ത്‌ നട്ടു

ഇരിങ്ങാലക്കുട:തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതരവികസന സഹകരണ
സംഘത്തിന്റെ കീഴിലുള്ള 700 പേരടങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ വനിത
തൊഴില്‍ സംരംഭകത്വഗ്രൂപ്പായ ഷീ സ്മാര്‍ട്ടിന്റെ കാര്‍ഷിക നേഴ്‌സറിയും കാര്‍ഷിക
സര്‍വ്വീസ് സെന്ററിന്റെയും ആരംഭം കുറിക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട
ബൈപ്പാസ് റോഡില്‍ നേഴ്‌സറി സര്‍വ്വീസ് സെന്ററിന്റെ പണികള്‍ പുരോഗമിക്കുന്നു.അ
തിനായി ഒരുലക്ഷം പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടം 25000
പച്ചക്കറി തൈകള്‍ക്ക് വിത്ത് പാകി. ഉടൻ ആരംഭിക്കുന്ന ഫാമില്‍ കാര്‍ഷിക സര്‍വ്വകലാ
ശാല വികസിപ്പിച്ചെടുത്ത ഗുണമേൻമ ഉള്ളതും കൂടുതല്‍ വിളവുതരുന്നതും വേഗം
തന്നെ കായ്ക്കുന്നതുമായ ഫലവൃക്ഷതൈകള്‍ ,അലങ്കാര ചെടികള്‍ ,വിവിധയിനം
വിത്തുകള്‍,ജൈവവള കീടനാശിനികള്‍,കാര്‍ഷിക ഉപകരണങ്ങള്‍ കുറഞ്ഞനിരക്കില്‍
ലഭ്യമാകും.കൃഷിയില്‍ പരിചയസ്തരായ സ്ത്രീ തൊഴിലാളികളുടെ കാര്‍ഷിക ഷീ
സെല്‍ഫിയുടെ സേവനം ഒരു ഫോണ്‍ കോളിലൂടെ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.
പച്ചക്കറി കൃഷി,അടുക്കള തോട്ടം,മട്ടുപ്പാവ് കൃഷി,പൂധോട്ടം ,മഴമറ,തിരിനന,ഗ്രോബാഗ്
കൃഷികള്‍ എന്നിവ ഇവര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ്.സംഘം വൈസ്
പ്രസിഡന്റ് അജോ ജോണിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ റിട്ടയര്‍
കൃഷി ഓഫീസര്‍ സി.സുകുമാരന്റെ കയ്യില്‍ നിന്ന് സംഘം പ്രസിഡന്റ് പി.
കെ.ഭാസി വിത്ത് ഏറ്റ് വാങ്ങി വിത്തിടല്‍ ഉദ്ഘാടനം നടത്തി.ഡയറക്ടര്‍മാരായ
അജിത് കീര ത്ത്,ഭാസി തച്ചപ്പിള്ളി,ഇബ്രാഹിം കളക്കാട്ട്, ഹാജിറ റഷീദ്
എന്നിവര്‍ പങ്കെടു ത്തു.സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും ഷീ
സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദിയും പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img