തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണം

124

തൃശ്ശൂര്‍ : മുംബൈയില്‍ നിന്നെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 73 കാരിയുടെ മരണം കോവിഡ് ബാധിച്ച്.
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി കദീജക്കുട്ടിയാണ് മരിച്ചത് .
മുംബൈയില്‍ നിന്നെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
ഇന്നലെയാണ് മരണം സംഭവിച്ചത്,കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
തുടര്‍ന്ന് കോവിഡ് പോസിറ്റിവ് ആണെന്ന് പരിശോധന ഫലം വന്നു.ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മുംബൈയില്‍ നിന്ന് കേരളത്തില്‍ എത്തിയത്.
3 മാസം മുന്‍പാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് കദീജക്കുട്ടി പോയത്. കാറില്‍ മുംബൈയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളോടൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നു.മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇവരോടൊപ്പം മുംബൈയില്‍ നിന്ന് കാറില്‍ കേരളത്തില്‍ എത്തിയവര്‍ നിരീക്ഷണത്തില്‍. ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരിട്ട് കോണ്ടാക്റ്റ് ഇല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മുന്‍ കരുതല്‍ എടുത്തിരുന്നു. കൂടുതല്‍ ആളുകളുമായി ബന്ധം ഇല്ല.

Advertisement