കാറളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു

93
Advertisement

കാറളം: പഞ്ചായത്തിൽ ഉടൻ ക്വാറന്റൈൻ സെന്ററുകൾ ആരംഭിക്കുക.നിരീക്ഷണത്തിൽ കഴിയുന്നവരുടെ താമസ-ഭക്ഷണ ചെലവുകൾ സൗജന്യമാക്കുക.. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാറളം പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത് നേതൃത്വം നൽകിയ പ്രതിഷേധം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും പ്രഭാരിയുമായ സുനിൽ തളിയപറമ്പിൽ, ജില്ല കമ്മറ്റിയംഗം ഉണ്ണികൃഷ്ണൻ പാറയിൽ, പഞ്ചായത്ത് ജന: സെക്രട്ടറി രമേഷ് ചന്ദ്രൻ, ബിജെപിയുടെ പഞ്ചായത്ത് മെമ്പർമാരായ വിനേഷ് കെ വി സരിത വിനോദ് എന്നിവർ പങ്കെടുത്തു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാറളം പഞ്ചായത്തിലുള്ള 15 വാർഡുകളിലും പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു. വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, അജയൻ തറയിൽ, സെക്രട്ടറിമാരായ സതീഷ് കല്ലട,നിധിൻ എന്നിവർ ഉത്ഘാടനങ്ങൾ നിർവ്വഹിച്ചു.ഈ വിഷയത്തിൽ പാർലമെന്ററി പാർട്ടി അംഗങ്ങളെന്ന നിലയിൽ വാർഡ് മെമ്പർമാരുടെ പ്രതിഷേധം പഞ്ചായത്ത് പ്രസിഡണ്ടിന് രേഖാമൂലം നൽകി.