ബി ജെ പി കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു

93
Advertisement

ഇരിങ്ങാലക്കുട: ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് യുവമോർച്ച കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉപരോധം ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി. മിഥുൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ കരുവന്നൂർ, കാറളം, കല്ലേറ്റുംകര, ഗാന്ധിഗ്രാം എന്നിവടങ്ങളിലെ കെ എസ്ഇബി ഓഫീസുകളുടെ മുമ്പിലും ഉപരോധസമരം സംഘടിപ്പിച്ചു. ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ടി.എസ്. സുനിൽകുമാർ, മണ്ഡലം ജനറൽ സെകട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് സി സി. മുരളി . യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന ഉപരോധ സമരങ്ങൾക്ക് നേതൃത്വം നല്കി.

Advertisement