സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

68

സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് – 5 ,മലപ്പുറം – 4,ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് 2 പേർ വീതവും കൊല്ലം, പാലക്കാട്, കാസർഗോഡ്, 1 ആൾ വീതവും വീതവുമാണ് പരിശോധനാഫലം പോസിറ്റീവ് ആയിട്ടുള്ളത്. ഇതിൽ ഏഴു പേർ വിദേശങ്ങളിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നും വന്ന നാലുപേർക്കും, മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും ഇന്ന് പരിശോധനാഫലം പോസിറ്റീവായി. മൂന്നു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ് ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ഇതിൽ 80 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ള ഇതിൽ 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ് ഉള്ളത്. ഇന്നു മാത്രം122 പേര് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ഇന്ന് മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് 36 പേർ ,കോഴിക്കോട് 17 ,കാസർകോട് 16. വൈറസ് ബാധിച്ച ഏറ്റവും കൂടുതൽ ആളുകൾ ആശുപത്രികളിൽ കഴിയുന്നത് വയനാട് ജില്ലയിലാണ് 19 പേർ. ഇന്ന് പരിശോധനാ ഫലങ്ങളിൽ നെഗറ്റീവ് ഇല്ല.

Advertisement