ക്രൈസ്റ്റ് കോളേജിൽ ഓൺലൈൻ ശില്പശാല വിജയമായി

62

ഇരിങ്ങാലക്കുട :വീഡിയോ ട്യൂട്ടോറിയലുകൾ നിർമിക്കുന്നതിന് എല്ലാ അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് IQAC നടത്തിയ ഓൺലൈൻ ശില്പശാല വിജയമായി. മെയ്  1 മുതൽ മെയ് 5 വരെ വാട്സാപ്പിലൂടെ നടത്തിയ ട്രൈനിങ്ങിൽ 786 ഹയർ സെക്കണ്ടറി,  കോളേജ് അധ്യാപകർ പങ്കെടുത്തു. ട്രെയിനിങ്ങിന്റെ ഭാഗമായി നിർമിച്ച ട്യൂട്ടോറിയലുകൾ അധ്യാപകർ അവരുടെ യൂട്യൂബ് ചാനലിൽ ലഭ്യമാക്കി . ഓപ്പൺ സോഴ്സ് സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് നടത്തിയ ശില്പശാല അത്യന്തം ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്ത അധ്യാപകർ പറഞ്ഞു. ഓപ്പൺ ബ്രോഡ്‍കാസ്റ്റർ, kdenlive , ഗൂഗിൾ ക്ലാസ്സ്‌റൂം തുടങ്ങിയ സോഫ്ട്‍വെയറുകളാണ് പരിചയപ്പെടുത്തിയത്. ട്രൈനിങ്ങിന്റെ ഭാഗമായി പ്രൊജക്റ്റ് സമർപ്പിച്ച 276 അധ്യാപകർ  സർട്ടിഫിക്കറ്റ്  കരസ്ഥമാക്കി. ട്രൈനിങ്ങിൽ പങ്കെടുക്കാൻ സാധികാത്ത അധ്യാപകർക്കായി ട്രെയിനിങ്  മൊഡ്യൂൾ iqacchristijk.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട് . IQAC കോഓർഡിനേറ്റർ ഡോ. റോബിൻസൺ പൊൻമനിശ്ശേരി , ക്രൈസ്റ്റ് കോളേജ് മുൻ അധ്യാപകരായ ആന്റണി തോമസ്, രൂപേഷ്.ഐ എന്നിവരായിരുന്നു നേതൃത്വം നൽകിയത്

Advertisement