ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ

92
Advertisement

ഇരിങ്ങാലക്കുട:ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ.ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാസ്റ്റർ സ്ഥലം സന്ദർശിച്ചു.തുറവൻകാട് മേഖലയിലാണ് നാശനഷ്ടങ്ങൾ അധികം സംഭവിച്ചത്.മരം വീണ് വീടുകൾ തകർന്നു.വഴിനീളെ മരങ്ങളും വൈദ്യതി കാലുകളും വീണ് കിടക്കുന്നതുകൊണ്ട് റോഡുകൾ ഗതാഗതയോഗ്യമല്ല .മേഖലയിൽ വൈദ്യുതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.പലരുടെയും കൃഷി ഭാഗികമായും പൂർണ്ണമായും നശിച്ചിട്ടുണ്ട്.ആനുരുളിയിൽ പുല്ലൂർ കോപ്പറേറ്റീവ് ബാങ്ക് നടത്തുന്ന വാഴക്കൃഷിയിലെ വാഴകൾ ഒടിഞ്ഞ് വീണു.മുരിയാട് ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.സ്ഥലം സന്ദർശിച്ച എം.എൽ.എ അരുണൻ മാസ്റ്റർ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.തഹസിൽദാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കളക്ടറുമായി ചേരുന്ന യോഗത്തിൽ സ്ഥിതിഗതികൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രശാന്ത് ,പുല്ലൂർ ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി,കെ .ജി മോഹനൻ മാസ്റ്റർ ,ശശിധരൻ തേറാട്ടിൽ തുടങ്ങിയവർ എം.എൽ .എ യുടെ കൂടെ സ്ഥലം സന്ദശിക്കാൻ ഉണ്ടായിരുന്നു