അവകാശ സംരക്ഷണ ദിനമായി ആചരിച്ചു

33
Advertisement

ഇരിങ്ങാലക്കുട: ശമ്പളം ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ഓർഡിനൻസിനെതിരെ കെ.വി.എം.എസ് (ബി.എം.എസ്) അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.വി.എം.എസ്. ജില്ലാ പ്രസിഡണ്ട് സുധീർ ഉദ്ഘാടനം ചെയ്തു, സംസ്ഥാന സമിതി അംഗം ആദർശ് . ജി. മേനോൻ വിശദീകരണം നൽകി. കെ വി എം.എസ്.ഡിവിഷൻ പ്രസിഡണ്ട് സനിൽ .ഒ എസ്സ് ,സെക്രട്ടറി വേണുഗോപാൽ, യൂണിറ്റ് സെക്രട്ടറി ധർമ്മൻ, മെമ്പർ നിധീഷ് എന്നിവർ സംസാരിച്ചു.

Advertisement