മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു

54
Advertisement

ഇരിങ്ങാലക്കുട :സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം നിർബന്ധമായി പിടിച്ചെടുക്കുന്നതിനായി കേരള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു.ഇതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പരിപാടി നടത്തി. എൻ .ജി .ഒ സംഘ് ജില്ലാ സമിതിയംഗങ്ങളായ ജയൻ പൂമംഗലം, ശരത് എം.എസ്, താലൂക്ക് സമിതിയംഗം നിമേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ജനാധിപത്യപരമായും നിയമപരമായും ഉള്ള സമരങ്ങൾക്ക് കേരള എൻ.ജി.ഒ സംഘ് നേതൃത്വം നൽകുമെന്ന് പരിപാടിയിൽ സംസാരിച്ച ജയൻ പൂമംഗലം ,ശരത് എം.എസ് എന്നിവർ പറഞ്ഞു.

Advertisement