ട്രാൻസ്‌ജെന്റേഴ്‌സിന് പലവ്യഞ്ജനകിറ്റുമായി കയ്പമംഗലം

167

കയ്പമംഗലം :ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നാനാ മേഖലകളിൽ നിന്നും സഹായം എത്തുന്നുണ്ട്. ഇപ്പോഴിതാ ട്രാൻജെന്റേഴ്‌സിനും സഹായം എത്തിക്കുകയാണ് കയ്പമംഗലം. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റ് കുടുംബശ്രീ യൂണിറ്റായ കിരണം അംഗങ്ങൾക്കും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മുഴുവൻ ട്രാൻസ്‌ജെന്റുകൾക്കും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്താണ് മണ്ഡലം മാതൃകയാവുന്നത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അഡ്മിനായ വാട്‌സാപ്പ് കൂട്ടായ്മയായ ഫോറെവർ ഗ്രൂപ്പാണ് ആവശ്യമായ പലവ്യഞ്ജനങ്ങൾ സ്‌പോൺസർ ചെയ്തത്. മണ്ഡലത്തിലെ മുഴുവൻ ട്രാൻസ്‌ജെന്റുകൾക്കും എംഎൽഎ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ കെ അബീദലി, സ്റ്റാൻഡിങ് ങ കമ്മറ്റി ചെയർമാൻ എം എ വിജയൻ, ഫോറെവർ വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement