ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു

127
Advertisement

ഇരിങ്ങാലക്കുട:കോവിഡ് പശ്ചാത്തലത്തിൽ ലോക ഡൗൺ ആരംഭിച്ചതിനുശേഷം ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു. ഞായറാഴ്ച എടക്കുളം പഞ്ചായത്ത് കുളത്തിന് തെക്കുവശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 250 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം. ആർ മനോജും സംഘവും പിടികൂടി. കോവിഡ് ഈ കാലയളവിൽ ഇരിങ്ങാലക്കുട എക്സൈസ് പിടികൂടുന്ന ഒമ്പതാമത്തെ കേസാണിത് എക്സൈസ് ഉദ്യോഗസ്ഥരായ സുരേഷ്, ഷിബു വർഗീസ് ,രാകേഷ്, പിങ്കി മോഹൻ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.