യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

113

ഇരിങ്ങാലക്കുട :കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സുഹൈലിനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോവിസ് പകർച്ചവ്യാധിയുടെ പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട്, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കിരൺ എ. എസ്, മുൻനിയോജക മണ്ഡലം പ്രസിഡണ്ട് ധീരജ് തറോട്ടിൽ, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, ഷെറിൻ സ്ലാമോൻ, റിജോൺ ജോൺസൻ എന്നിവർ പങ്കെടുത്തു.

Advertisement