എൽ .ജെ.ഡി.ജില്ലയിൽ ഭൗമദിനത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും.

403

ഇരിങ്ങാലക്കുട :കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക ഭൗമദിനമായ ഏപ്രിൽ 22 ന് ജില്ലയിലെ വീടുകളിൽ ജൈവ -പച്ചക്കറി കൃഷി ആരംഭിക്കും.ലോക്ഡൗണിന് ശേഷമുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ടും പച്ചക്കറി കൃഷി നടത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുമാണ് ഇത്തരം തീരുമാനം എടുക്കുവാൻ കാരണം. വിത്ത് ലഭ്യമല്ലാത്തവർക്ക് എൽ.ജെ.ഡി. ചാലക്കുടി, മാള, തൃശൂർ ഓഫീസുകളിൽ നിന്ന് 21 ന് രാവിലെ 10 മണിയ്ക്ക് ലഭിക്കും. ജില്ലയിലെഏറ്റവും മികച്ച കർഷകരായി 10 പേരെ തെരഞ്ഞെടുത്ത് പുരസ്ക്കാരങ്ങൾ നല്കി ആദരിക്കും. കൃഷി ആരംഭിക്കുന്നതും തുടർന്നുമുള്ള ചിത്രങ്ങൾ 8921247267 എന്ന വാട്ട്സ് നമ്പറിലേയ്ക്ക് അയച്ച് കൊടുക്കേണ്ടതാണ്.ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും മറ്റുള്ളവരും അന്നേ ദിവസം പച്ചക്കറി കൃഷി ആരംഭിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി അഭ്യർത്ഥിച്ചു.

Advertisement