കുരുന്നു കൈകളിലേക്ക് സ്നേഹ മാധുര്യം പകർന്ന് കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ:ലോക്ക്ഡൗൺ മൂലം അംഗണവാടികൾ അടച്ചിടുകയും പുറത്തിറങ്ങാൻ പോലും ആകാതെ വീടുകളിൽ കടുത്ത നിയന്ത്രങ്ങളിൽ കഴിയേണ്ടി വരികയും ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പോലും ഒഴിവാക്കപ്പെടുകയും ചെയ്ത കുരുന്നുകൾക്കുള്ള കരുതലുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത്.ഇത്തരത്തിൽ കഴിയുന്ന പഞ്ചായത്തിലെ മുഴുവൻ അംഗണവാടികളിലെയും 176 ഓളം വരുന്ന കുട്ടികൾക്ക് കേക്ക്,ബിസ്കറ്റ്,നൂഡിൽസ്,മിഠായി ഉൾപ്പെടെയുള്ള കിറ്റുകൾ ആണ് ഇന്ന് ഉച്ചക്ക് മുൻപായി വിതരണം നടത്തിയത്.പഞ്ചായത്തു പ്രസിഡന്റ് ടി.കെ.രമേഷ് 76 ആം നമ്പർ അംഗണവാടിയിലെ തളിയപ്പാടത്ത് റയ്യാൻ ഷെഫീക്കിന് കിറ്റ് നൽകി കൊണ്ടാണ് വിതരണം ആരംഭിച്ചത്.എല്ലാ കുട്ടികൾക്കും ഉള്ള കിറ്റുകൾ ടീച്ചർമാർ അവരവരുടെ വീടുകളിൽ കൊണ്ടുപോയി വിതരണം ചെയ്തു.കുട്ടികൾക്കുള്ള വിഷു കൈനീട്ടം ആയാണ് ഇത്തരം വിതരണം സംഘടിപ്പിച്ചത്.ഈ കരുതലിലേക്ക് കരുത്തേകാൻ മുൻപിൽ നിന്നത് കാട്ടൂരിലെ ബേക്കറി ഉടമകൾ ആണെന്നത് ഏറ്റവും സന്തോഷം നൽകുന്നു.മുനപ്പിൽ ബേക്കറി ഉടമകൾ ആയ സുരേഷ്,രാജീവ്,റോയൽ ബേക്കറി, ഫൈവ്സ്റ്റാർ ബേക്കറി, ബയോ സ്റ്റോർസ്,കറുകത്തല സ്റ്റോർസ്,ചിറമ്മൽ ബ്രദേഴ്സ് കരാഞ്ചിറ,കാട്ടുങ്ങൽ ജോഷി,സോണി കുറ്റിക്കാടൻ,ഫിറോസ് ഏഷ്യൻ സെറാമിക്‌സ്,സുരേഷ് പോട്ടയിൽ, ഷാഫി തുടങ്ങിയ സുമനസ്സുകളുടെ സഹായത്താൽ ആണ് കുരുന്നുകളുടെ മനസ്സിന് കുളിർമയേകാൻ സാധിച്ചത്. ഈ അവസരത്തിൽ സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് രേഖപ്പെടുത്തി.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img