പാവപ്പെട്ടവർക്ക് ആശ്വാസമായി ഇരിങ്ങാലക്കുട വനിതാ പോലീസ്

256
Advertisement

ഇരിങ്ങാലക്കുട:ലോക്ക് ഡൗൺ സമയത്ത് അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങായി ഇരിങ്ങാലക്കുട വനിതാ പോലീസ്.ഇരിങ്ങാലക്കുട,കാട്ടൂർ മേഖലയിലെ പാവപ്പെട്ട പത്തോളം കുടുംബങ്ങൾക്കാണ് പച്ചക്കറിയും ,ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റ് വനിതാ എസ്.ഐ ഉഷ പി.ആർ ൻറെ നേതൃത്വത്തിൽ കൈമാറിയത് .വനിതാ പോലീസുകാരായ ജിനി എം.ആർ ,വിനി പി .എം ,ധനലക്ഷ്മി വി.എസ് ,സിന്ധു ടി .സി ,സുമംഗല മുരുകൻ ,പോലീസ് ഡ്രൈവർ പ്രദീപ് കുമാർ എം .കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement