Home NEWS ഇരിങ്ങാലക്കുട നഗരസഭ അഭയകേന്ദ്രം അങ്കണത്തില്‍ അന്തേവാസികളുടെ വക പച്ചക്കറിത്തോട്ടം

ഇരിങ്ങാലക്കുട നഗരസഭ അഭയകേന്ദ്രം അങ്കണത്തില്‍ അന്തേവാസികളുടെ വക പച്ചക്കറിത്തോട്ടം

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ആരംഭിച്ച അഭയകേന്ദ്രത്തില്‍ താമസിക്കുന്നവരുടെ വക പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നഗരസഭ ഒരുക്കിയ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് കാടുപിടിച്ചുകിടന്നിരുന്ന സ്‌കൂള്‍ അങ്കണം വ്യത്തിയാക്കി പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. 22 അന്തേവാസികളാണ് അഭയഭവനിലുള്ളത്. ഇതില്‍ ഒമ്പത് പേരാണ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.ജി. അനിലിന്റെ നേതൃത്വത്തില്‍ കൃഷിയൊരുക്കിയത്. സ്‌കൂള്‍ വളപ്പില്‍ കിടന്നിരുന്ന അമ്പത് കട കൊള്ളി ഇവര്‍ വാരമെടുത്ത് നട്ടു. നഗരസഭ നല്‍കിയ പയര്‍, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും അവര്‍ തടമൊരുക്കി പാകി. നല്ല വ്യത്തിയിലാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഞങ്ങളുടെതായി എന്തെങ്കിലും ചെയ്യേണ്ടേ എന്നാണ് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൃഷിയൊരുക്കിയവര്‍ പറഞ്ഞത്. രാവിലേയും വൈകീട്ടും തോട്ടത്തില്‍ നനയ്ക്കാനും ഇവര്‍ക്ക് വലിയ ഉത്സാഹമാണ്. അന്തേവാസികള്‍ക്കായി താമസിക്കാന്‍ ഒരുക്കിയിരിക്കുന്ന ക്ലാസ് മുറികളും വളരെ വ്യത്തിയിലാണ് ഇവര്‍ ഉപയോഗിക്കുന്നത്.

Exit mobile version