കൊറോണ ദുരിതാശ്വാസത്തിനായി പുല്ലൂരിന്റെ ഇരുപത്‌ലക്ഷം

138

പുല്ലൂര്‍ : ലോകമഹാമാരി കോവിഡ് 19 നെ പിടിച്ച്‌ക്കെട്ടാന്‍ ലോകോത്തര മാതൃകയിലൂടെ മുന്നേറികൊണ്ടീരിക്കുന്ന കേരള സര്‍ക്കാരിന് പുല്ലൂരിന്റെ കൈതാങ്ങ്.
പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംങ് ഫീ, പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബാങ്കിന്റെ വിഹിതം എന്നിങ്ങനെയായി 19,08,653 രൂപയുടെ ചെക്ക് പ്രസിഡൻ്റ് ജോസ്.ജെ ചിറ്റിലപ്പിള്ളി , സെക്രട്ടറി സപ്ന സി.എസ് എന്നിവർ ചേർന്ന് മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്റ്റാര്‍ എം.സി.അജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന, കമ്മ്യൂണിറ്റി കിച്ചൻ്റ പ്രവർത്തനത്തിന്നുള്ള സാമ്പത്തിക സഹായം, സാനിറ്റൈസര്‍ കിയോസ്‌ക്കുകള്‍, ഹാന്റ്‌വാഷ് ബൂത്തുകള്‍, 1000 കുടുംബങ്ങളിലേക്ക് കുടുംബകൃഷി കിറ്റുകള്‍, സാനിറ്റൈസര്‍, ഹാന്റ് വാഷ് നിര്‍മ്മാണ പരിശീലനം തുടങ്ങിയവക്കായി ഏകദേശം ഇരുപത് ലക്ഷം രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ചിലവഴിച്ചത്.

Advertisement