അതിഥി തൊഴിലാളികൾക്ക് ആശ്രയം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്

95
Advertisement

കാട്ടൂർ:കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാസ സ്ഥലം ഇല്ലാതെ കൂട്ടം കൂട്ടമായി തെരുവുകളിൽ താമസിച്ചു വന്നിരുന്ന അതിഥി തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷിന്റെ മേൽനോട്ടത്തിൽ കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കെ.ആർ, വൈസ് പ്രസിഡന്റ് ബീന രഘു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ടി.വി.ലത,ജയശ്രീ സുബ്രമണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാട്ടൂർ ഗവ:ഹൈസ്‌കൂൾ കെട്ടിടത്തിൽ ആണ് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.അവർക്ക് അത്യാവശ്യം കിടക്കുന്നതിന് ആവശ്യമായ പായ,കുടിവെള്ളം,സാനിറ്റൈസർ, ഹാൻഡ് വാഷ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചൻ വഴി ഒരുക്കുന്ന ഭക്ഷണം കൃത്യമായ ഇടവേളകളിൽ സൗജന്യമായി നൽകുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement